കേരള ബ്ലാസ്റ്റേഴ്സ് : ട്രാൻസ്ഫർ ജാലകം അവലോകനം
സീസണിലെ ടീമിൻ്റെ മോശം ഫോം മൂലം ഡിസംബർ രണ്ടാം വാരത്തിൽ മുഖ്യ പരിശീലകനായ മികേൽ സ്റ്റാറേ ടീം വിട്ടതോടെ സഹപരിശീലകരായ തോമസ് ഷോർസിൻ്റെയും ടി.ജി പുരുഷോത്തമനും കീഴിൽ അണിനിരന്ന ടീമിൽ നിരവധി കൊഴിഞ്ഞ് പോക്കുകളാണ് ജനുവരിയിൽ നടന്നത്.
രണ്ട് വർഷം മുമ്പ് ബംഗളൂരു എഫ്.സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ഇന്ത്യൻ പ്രതിരോധ താരം പ്രബീർ ദാസ് ലോണടിസ്ഥാനത്തിൽ മുംബൈ സിറ്റിയിൽ ചേർന്നു. ഈ സീസൺ അവസാനിക്കുന്നത് വരെയാണ് കരാർ. ടീമിനൊപ്പം ആറ് വർഷത്തോളം ഉണ്ടായിരുന്ന മലയാളി മുന്നേറ്റ താരം കെ.പി രാഹുൽ ഒഡീഷ എഫ്.സിയിലേക്ക് ചേക്കേറിയതോടെ പുതിയ മുന്നേറ്റ താരങ്ങൾക്കായി സ്‌കൗട്ടിങ് ടീം കളത്തിലറങ്ങിയെങ്കിലും ഇത് വരെ ഒരു താരത്തെയും ടീമിൽ എത്തിക്കാനായിട്ടില്ല.
2023 ൽ ടീമിനൊപ്പം ചേർന്ന മുൻ കൊൽക്കത്ത ക്യാപ്റ്റൻ കൂടിയായിരുന്ന പ്രീതം കോട്ടാൽ ചെന്നൈയിൻ എഫ്.സിയിലേക്ക് ടീം വിട്ടപ്പോൾ പകരക്കാരനായി യുവ പ്രതിരോധ താരം ബികാശ് യുമ്‌നത്തെ ടീമിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് മധ്യനിരതാരം അലക്സാണ്ടർ കോയേഫ് മടങ്ങിയപ്പോൾ പകരക്കാരനായി മോണ്ടിനെഗ്രോ താരം ദുസാൻ ഗലാറ്റോറിനെ കൂടാരത്തിലെത്തിച്ചു. പരിക്ക് മൂലം രണ്ടുവർഷമായി ഒരു മത്സരം പോലും കളിക്കാനാകാത്ത ജോഷ്വാ സൊട്ടീരിയോവിന് പുറമേ ഇന്ത്യൻ യുവതാരങ്ങളായ ബ്രൈസ് മിറാൻഡ , സൗരവ് മണ്ഡൽ , ബിജോയ് വർഗീസ് എന്നിവർ കൂടെ ടീം വിട്ടു.
Discover more from
Subscribe to get the latest posts sent to your email.