Footy Times
The Beautiful Game, Beautifully Told

ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് അന്തരിച്ചു; ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന് തീരാനഷ്ടം

0

2026 ഫിഫ ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ദേശിയ ടീമിനായി കളിച്ച മധ്യനിര താരം ജെയ്ഡൻ ആഡംസ് അന്തരിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടത്തോടെയാണ് താരം മരണ്ണപ്പെട്ടത്. മരണ കാരണം ഇതുവരെ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

ലോകകപ്പിലെ എല്ലാ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിലും താരം പങ്കെടുത്തിയിരുന്നു. കരുത്തന്മാരായ മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്, സൗത്ത് കൊറിയ ടീമുകൾക്കെതിരെയാണ് താരം ഗ്രൂപ്പ് സ്റ്റേജിൽ  പന്ത് തട്ടിയത്.

 

Jayden Adams

 

തുടർന്ന് സൗത്ത് ആഫ്രിക്ക റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും, കാനഡയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ ജെയ്ഡൻ ആഡംസിന് അവസരം ലഭിച്ചിരുന്നില്ല.

ശനിയാഴ്ച വൈകുനേരം കേപ് ടൗണിലെ ഒരു വസതിയിൽ 25 കാരന്റെ മൃതദേഹം കാണുകയായിരുന്നു. ഇതുവരെ താരത്തിന്റെ മരണ്ണ കാരണം വ്യക്തമായിട്ടില്ല. നിലവിൽ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കൻ ക്ലബ്ബായ സ്റ്റെല്ലൻബോഷ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരം 2020ൽ ക്ലബ്ബിന്റെ പ്രൊഫഷണൽ കരാറിൽ ഒപ്പുവെക്കുകയായിരുന്നു. തുടർന്ന് 2023ൽ ടീമിനൊപ്പം കിരീടം നേടി.

ALSO READ:-

പിന്നീട് താരം മാമെലോഡി സൺഡൗൺസിൽ ക്ലബ്ബിൽ ചേരുകയും, അവിടെ അദ്ദേഹം പ്രീമിയർഷിപ്പും CAF ചാമ്പ്യൻസ് ലീഗും നേടി. ഇനി അന്താരാഷ്ട്ര തലത്തിലേക്ക് വരുകയാണേൽ, ദക്ഷിണാഫ്രിക്കയെ AFCON 2024 വെങ്കലം നേടാനും 2026 ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കാനും അദ്ദേഹം സഹായിച്ചു.

 

Jayden Adams

 

മരണവാർത്ത പുറത്തുവരുന്നതിന് 24 മണിക്കൂർ മുമ്പ് കാമുകിക്കൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ വീണ്ടും പങ്കുവച്ചിരുന്നു. ലോകകപ്പിനായി അമേരിക്കയിലായിരിക്കെ രണ്ടാഴ്ച മുൻപ് ആഡംസിന്റെ മുത്തശ്ശി മരിയാന ആഡംസും മരിച്ചിരുന്നു. വ്യക്തിജീവിതത്തിലെ ആ നഷ്ടത്തിന് പിന്നാലെയാണ് താരത്തിന്റെ മരണവാർത്തയും എത്തിയത്.

ജെയ്ഡൻ ആഡംസിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലേയേഴ്സ് യൂണിയൻ (SAFPU) പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

“ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന് ഒരു പ്രതിഭാധനനായ കളിക്കാരനെയും, കളിയുടെ അഭിമാനിയായ സേവകനെയും, ഇനിയും ഒരുപാട് കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ടായിരുന്ന ഒരു യുവ ജീവിതത്തെയും നഷ്ടപ്പെട്ടു,” യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

Summary:- South African midfielder Jayden Adams has died at the age of 25, just weeks after representing his country at the 2026 FIFA World Cup. The cause of death has not yet been disclosed, with police investigating the incident. Adams featured in all three group-stage matches and had previously enjoyed success with Stellenbosch FC and Mamelodi Sundowns, while also helping South Africa qualify for the World Cup and win AFCON 2024 bronze.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply