ഇ.എഫ്.എൽ കപ്പ് : ന്യൂകാസ്റ്റിൽ ഫൈനലിൽ
ഇ.എഫ്.എൽ കപ്പ് സെമിഫൈനലിൽ ആർസനലിനെ തകർത്ത് ന്യൂകാസ്റ്റിൽ ഫൈനലിൽ. സിറ്റിയെ മലർത്തിയടിച്ച ആത്മവിശ്വാസത്തിൽ ടീമിനെ ഇറക്കിയ ആർട്ടേറ്റ ഇലവനിൽ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.
മത്സരത്തിന്റെ ആദ്യ മിനുട്ടകളിൽ തന്നെ ആതിഥേയർ ഇസാക്കിലൂടെ ഗോൾ നേടിയെങ്കിലും വാറിൽ ഓഫ് സൈഡ് ഉറപ്പുവരുത്തിയ റഫറി ഗോൾ അനുവദിച്ചില്ല. ഏറെ വൈകാതെ മർഫിലിയിലൂടെ ന്യൂകാസ്റ്റിൽ ലീഡ് നേടി. ന്യൂകാസ്റ്റിൽ പ്രതിരോധത്തിൽ നിന്നും ഉയർത്തി നൽകിയ പ്രതിരോധിക്കുന്നതിൽ പിഴവ് വരുത്തിയ ആർസനലിൻ്റെ പക്കൽ നിന്നും പന്തുമായി മുന്നേറിയ ഇസാക്ക് തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയെങ്കിലും ഒപ്പം ഓടി കയറിയ മർഫി അത് വലയിലാക്കി.
അഗ്രിഗേറ്റിൽ മൂന്നു ഗോളിന് പിറകിലായതോടെ ഗോൾ മടക്കാൻ നിരന്തരം ആക്രമിച്ചു കളിച്ച ആർസനലിന് പക്ഷെ ഗോൾകീപ്പർ ധ്രുബ്വാക്കയെ മറികടക്കാനായില്ല. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിട്ടുകൾക്കകം ആതിഥേയർ ലീഡ് ഇരട്ടിപ്പിച്ചു. ഗോൾകീപ്പർ റയയിൽ നിന്നും പന്ത് സ്വീകരിച്ച റൈസ് അത് തിരിച്ചു നൽകുന്നതിനിടയിൽ പന്തിലേക്കോടി കയറിയ ഗോർഡൻ ന്യൂകാസ്റ്റിലിൻ്റെ വിജയമുറപ്പിച്ചു. എമിറേറ്റ്സിൽ വച്ച് നടന്ന ആദ്യപാദത്തിലും ഇതേ സ്കോറിന് ന്യൂകാസ്റ്റിൽ ആർസനലിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന മറ്റൊരു സെമി ഫൈനലിൽ ടോട്ടൻഹാം ലിവർപൂളിനെ ആൻഫീൽഡിൽ നേരിടും. ആദ്യപാദത്തിൽ ടോട്ടൻഹാം ഒരു ഗോളിന് മുന്നിലാണ്.
Discover more from
Subscribe to get the latest posts sent to your email.