കേപ്പ് വെർഡെ ക്യാപ്റ്റനെതിരെ ബലാത്സംഗം പരാതി; അന്വേഷണ ആരംഭിച്ച് ന്യൂസിലാൻഡ് പോലീസ്
ലോകകപ്പിൽ ആദ്യമായി കേപ്പ് വെർഡെയെ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി കൊടുത്തതിന് പിന്നാലെ, കേപ്പ് വെർഡെ ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ബലാത്സംഗം പരാതി. ബ്രസീലിയൻ യുവതിയാണ് ന്യൂസിലാൻഡ് പോലീസിന് പരാതി നൽകിയത്.
ചിലി, ന്യൂസിലാൻഡ് രാജ്യങ്ങളുമായുള്ള സൗഹൃദ മത്സരത്തിനായി കേപ്പ് വെർഡെ ന്യൂസിലാൻഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടീമിന്റെ ആശയവിനിമയം സുഖകരമാക്കാൻ ട്രാൻസ്‌ലേറ്ററായി ടീമിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്.
മാർച്ച് 27ന് ഓക്ക്‌ലൻഡിലെ തന്റെ ഹോട്ടൽ മുറിയിൽ റയാൻ മെൻഡസ് കയറി ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്.

ALSO READ:-
ഇതിന് പിന്നാലെ യുവതി കേപ്പ് വെർഡെ ഫുട്‌ബോൾ ബോർഡിലെ കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെയെങ്കിലും സംഭവം അറിയിച്ചതായി പരാതിയിൽ പറയുന്നു. എന്നിരുന്നാലും, അവരിൽ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാർച്ച് 27 ന് ചിലിക്കെതിരായ മത്സരത്തിന് ശേഷം ഹോട്ടൽ മുറിയിൽ മീറ്റിംഗിന് ക്ഷണിക്കുകയായിരുന്നു യുവതിയെ. എന്നിരുന്നൽ അത് ഒരു ഔദ്യോഗിക മീറ്റിംഗിനേക്കാൾ ഒരു സാമൂഹിക ഒത്തുചേരലാണെന്ന് വ്യക്തമായപ്പോൾ യുവതി തന്റെ മുറിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
അപ്പോഴാണ് മെൻഡസ് യുവതിയെ പിന്തുടരാൻ തീരുമാനിക്കുന്നത്. തുടർന്ന് മെൻഡസ് യുവതിയുടെ വാതിലിൽ മുട്ടി, മുറി തുറന്നപ്പോൾ ബലം പ്രയോഗിച്ച് അകത്തുകടന്നു എന്നാണ് ന്യൂസിലൻഡ് പോലീസിന് യുവതി നൽകിയ മൊഴിയിലുള്ളത്.
പരാതി ഔദ്യോഗികമായി അറിയിച്ചതിന് ശേഷം സ്ത്രീയെ ലൈംഗികാതിക്രമ പരിശോധനയ്ക്ക് വിധേയയാക്കിയതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.

അതോടൊപ്പം പരാതിക്കാരിക്ക് തന്റെ പരിക്കുകളുടെ ഫോട്ടോകൾ പോലീസിന് സമർപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ യുവതിയുടെ കഴുത്ത്, ചുണ്ട് എന്നിവയിൽ നിരവധി ചതവുകളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
നിലവിൽ ഇതുവരെ റയാൻ മെൻഡസിനെതിരെ പോലീസ് നടപടികൾ എടുത്തതായി റിപ്പോർട്ടുകളില്ല. എന്തിരുന്നാലും താരം നിലവിൽ ടീമിനൊപ്പം യുഎസഎയിൽ തന്നെയാണുള്ളത്.

ജൂലൈ 4ന് പുലർച്ചെ നടക്കാനിരിക്കുന്ന അർജന്റീനയ്ക്കെതിരായ നോക്ക്ഔട്ട് മത്സരത്തിൽ റയാൻ മെൻഡസിന്റെ കീഴിൽ തന്നെയായിരിക്കും കേപ്പ് വെർഡെ ഇറങ്ങുക.
Summary:- Cape Verde captain Ryan Mendes has been accused of rape by a Brazilian woman who filed a complaint with New Zealand Police. The alleged incident reportedly took place in March while Cape Verde was in New Zealand for friendly matches.
Discover more from Footy Times
Subscribe to get the latest posts sent to your email.