Footy Times

ജപ്പാനും സൗദിയും ഖത്തറിലേക്ക്…

0 62

ഓസ്ട്രേലിയെ ജപ്പാൻ വീഴ്ത്തി, ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പ് യോഗ്യത നേടി.

ഏഷ്യയിലെ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഓസ്ട്രേലിയയെ ജപ്പാൻ വീഴ്ത്തി കൊണ്ട് ലോകകപ്പ് യോഗ്യത നേടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജപ്പാൻ വിജയിച്ചത്.

പകരക്കാരനായി ഇറങ്ങിയ കൗരു മിറ്റോമ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടിയാണ് ജപ്പാന്റെ യോഗ്യത ഉറപ്പിച്ചത്.

 

ജപ്പാൻ തുടർച്ചയായ ഏഴാം തവണയാണ് ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. ഈ ജയത്തിലൂടെ സൗദി അറേബ്യയെ യോഗ്യത നേടാനും ജപ്പാൻ സഹായിച്ചു.

ഈ വിജയം ജപ്പാനെ 21 പോയിന്റുമായി ഏഷ്യൻ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഓസ്ട്രേലിയയെക്കാൾ ആറ് പോയിന്റിന്റെ ലീഡ് ആയി.

19 പോയിന്റുള്ള സൗദി വ്യാഴാഴ്ച ഷാർജയിൽ ചൈനയെ നേരിടുമെങ്കിലും ജപ്പാന്റെ വിജയത്തോടെ ഖത്തറിൽ തങ്ങളുടെ സ്ഥാനം സൗദിയും ഉറപ്പിച്ചു. ഏഷ്യൻ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനം മാത്രമെ ഇനി ഓസ്ട്രേലിയക്ക് ലഭിക്കു.

ഇനി രണ്ട് പ്ലേ ഓഫ് പോരാട്ടം കളിച്ചു മാത്രമേ ഓസ്ട്രേലിയക്ക് യോഗ്യത നേടാൻ ആവുകയുള്ളൂ.

Leave a Reply

%d bloggers like this: