സാവി യുഗം; ജയം തുടർന്ന് ബാർസ

0 69

 

സ്പാനിഷ് ലാ ലീഗയിൽ സാവിക്ക് കീഴിൽ ബാഴ്‌സലോണയുടെ ഉയിർത്തെഴുന്നേപ്പ് തുടരുന്നു. ഇന്ന് എൽചെക്ക് എതിരെ 1-0 തിന് പിറകിൽ നിന്ന ശേഷം 2-1 നു ജയം കണ്ടെത്തിയ അവർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ബാഴ്‌സലോണ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ എതിരാളികൾ സമയം കിട്ടിയപ്പോൾ ഒക്കെ അവരെ പരീക്ഷിച്ച് കൊണ്ടിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഫിഡലിന്റെ ഗോൾ ബാഴ്‌സലോണയെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു ആണ് ബാഴ്‌സലോണ ഇറങ്ങിയത്.

 

രണ്ടാം പകുതി തുടങ്ങി 60 മത്തെ മിനിറ്റിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ഒപ്പമെത്തി. ജോർദി ആൽബയുടെ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട രണ്ടാം പകുതിയിൽ പകരക്കാനായി ഇറങ്ങിയ ഫെറാൻ ടോറസ് അവരെ മത്സരത്തിൽ ഓപ്പമെത്തിച്ചു. തുടർന്ന് വിജയ ഗോളിന് ആയി ബാഴ്‌സലോണ ശ്രമങ്ങൾ. 84 മത്തെ മിനിറ്റിൽ അന്റോണിയോയുടെ ഹാന്റ് ബോളിന് വാർ അനുവദിച്ച പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട പകരക്കാനായി ഇറങ്ങിയ മെംപിസ് ഡീപായ് അവർക്ക് നിർണായക ജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ബാഴ്‌സലോണയെ ഈ ജയം ലീഗിൽ റയലിനും സെവിയ്യക്കും പിന്നിൽ മൂന്നാം സ്ഥാനത്ത് എത്തിക്കും.

Comments
Loading...
%d bloggers like this: